സ്ട്രെസും വിഷാദവും കുറയ്ക്കാന്‍ ശേഷിയുള്ള ഭക്ഷണങ്ങള്‍

സ്ട്രെസും വിഷാദവും കുറയ്ക്കാന്‍ ശേഷിയുള്ള ഭക്ഷണങ്ങള്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സ്ട്രെസും വിഷാദവും കുറയ്ക്കാന്‍ ശേഷിയുള്ള ഭക്ഷണങ്ങള്‍ മാനസികമായി പരിമുറുക്കം പലപ്പോഴും നമ്മെ അലട്ടാറുണ്ട്. വിഷാദരോഗവും ഉല്‍ക്കണ്ഠയുമൊക്കെ ബാധിച്ചാല്‍ പിന്നെ ജീവിതം തന്നെ ക്ളേശകര...

സ്ട്രെസും വിഷാദവും കുറയ്ക്കാന്‍ ശേഷിയുള്ള ഭക്ഷണങ്ങള്‍

മാനസികമായി പരിമുറുക്കം പലപ്പോഴും നമ്മെ അലട്ടാറുണ്ട്. വിഷാദരോഗവും ഉല്‍ക്കണ്ഠയുമൊക്കെ ബാധിച്ചാല്‍ പിന്നെ ജീവിതം തന്നെ ക്ളേശകരമായ അവസ്ഥയിലായിത്തീരും.

പലരും ചികിത്സകൊണ്ട് രക്ഷപെടാന്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ നമ്മുടെ ഭക്ഷണശീലത്തിലൂടെയും ഇവയൊക്കെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. പഴം, തൈര്, ധാന്യങ്ങള്‍, ആപ്പിള്‍, ചീര, ചോക്ളേറ്റ്, ഓട്സ് വാല്‍നട്സ്, മുട്ട, ഉള്ളി എന്നിവയൊക്കെ വിഷാദരോഗത്തെ ചെറുക്കാനുള്ള കഴിവുണ്ട്.

ഉല്‍ക്കണ്ഠയുള്ളവര്‍ക്ക് തൈര് കഴിക്കുന്നത് നല്ലതാണ്. തൈരില്‍ കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്നു. കാല്‍സ്യം കൂടുന്നത് ന്യൂറേട്രാന്‍സ്മറ്ററുകളെ ശരീരം പുറത്തുവിടാന്‍ സഹായിക്കും.

ഉല്‍ക്കണ്ഠ അലട്ടുന്നുണ്ടെങ്കില്‍ അല്‍പം തൈര് കഴിക്കാവുന്നതാണ് അതിന് നമ്മുടെ മാനസിക നില മെച്ചപ്പെടുത്തുമെന്നും ചൈനയിലെ ഷാങ്ഹായ് ജിയോടങ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകര്‍ പറയുന്നു. പൊട്ടാസ്യത്തിന്റെ കലവറയാണ് പഴം.

കൂടാതെ ഇത് ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും പൊട്ടാസ്യം ആവശ്യമാണ്. മാനസിക ഉല്ലാസത്തിന് ധാരാളം പഴവര്‍ഗ്ഗങ്ങളും കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ആപ്പിള്‍ കഴിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!