മീനും ഇറച്ചിയും എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?

മീനും ഇറച്ചിയും എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മീനും ഇറച്ചിയും എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം? നമ്മുടെ നിത്യ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത രണ്ട് പ്രധാന വിഭവങ്ങളാണ് മീനും ഇറച്ചിയും. അതുകൊണ്ടുതന്നെ നാം വളരെ പ്ര...

മീനും ഇറച്ചിയും എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?

നമ്മുടെ നിത്യ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത രണ്ട് പ്രധാന വിഭവങ്ങളാണ് മീനും ഇറച്ചിയും.

അതുകൊണ്ടുതന്നെ നാം വളരെ പ്രാധാന്യത്തോടുകൂടിത്തന്നെയാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കുന്നത്.

എന്നാല്‍ ഇവ എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കാം എന്നതിനെപ്പറ്റി നമ്മള്‍ നന്നായി അറിഞ്ഞിരിക്കണം.

മീനും ഇറച്ചിയും മാത്രമല്ല മറ്റു ഭക്ഷണമായാലും നാലു ദിവസത്തില്‍ കൂടുതല്‍ വച്ചിരുന്ന് ഉപയോഗിക്കരുത്.

പല ഭക്ഷണ സാധനങ്ങളും മൂന്നു ദിവസം കഴിയുമ്പോഴേ ചീഞ്ഞു തുടങ്ങഉം. ചിലത് 5 ദിവസം വരെ കേടുകൂടാതെ ഇരിക്കുകയും ചെയ്യും.

കഴിവതും പ്ളാസ്റ്റിക് പെട്ടികള്‍ ഉപയോഗിക്കാതിരിക്കുക. പ്ളാസ്റ്റിക് പോലെയുള്ള വസ്തുക്കളില്‍ ആഹാരസാധനങ്ങള്‍ സൂക്ഷിച്ചു വയ്ക്കാതിരിക്കുന്നതാണ് ഉത്തമം.

റെഡ് മീറ്റ്, പന്നിയിറച്ചി എന്നിവ ഒരു ആഴ്ചവരെ ഫ്രിഡ്ജില്‍ കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാനാകും.

പാകം ചെയ്ത ഇറച്ചി നാലു ദിവസം വരെയും മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളു.

കോഴിയിറച്ചി രണ്ടു ദിവസം വരെ കേടുകൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കാം.

ഫ്രോസന്‍ ചെയ്ത ഇറച്ചി ആണെങ്കില്‍ 4 മാസം വരെ കേടുകൂടാതെ ഇരിക്കും.

ഫ്രീസു ചെയ്ത റെഡ് മീറ്റ് 4 മാസം മുതല്‍ 1 വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!