പെണ്‍കുട്ടിക്ക് നേരെ റോബോട്ടിന്റെ ലൈഗിക അതിക്രമം; 16 കാരനായ ഉടമ കസ്റ്റഡിയില്‍
ബെര്‍ലിന്‍: 16കാരിയായ പെണ്‍കുട്ടിക്കു നേരെ റോബോട്ടിന്റെ ലൈംഗിക അതിക്രമം. ഡര്‍മ്മനിയിലെ കൊളോണ്‍ നഗരത്തിലാണ് സംഭവം ഒരു റെസ്റ്റോറന്റിനു പുറത്തുവെച്ചാണ് സംഭവം.
കൂട്ടുകാരികള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന 16 കാരിയുടെ പിന്നിലെത്തിയ ഹ്യുമനോയിഡ് റോബോട്ട് പെണ്‍കുട്ടിയെ കയറി പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.
ഭയന്നുപോയ പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് ഓടി മാറി. വിവരം അറിഞ്ഞയുടന്‍ സ്ഥലത്ത് എത്തിയ അടിയന്തിര സേനാ വിഭാഗവും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ റോബോട്ടിന്റെ ഉടമയായ 16 കാരനെയും ഇയാളുടെ കൂട്ടുകാരനായ 19 കാരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലേക്ക് ലൈവ് സ്ട്രീം നടത്തുകയും ചെയ്തു.
റോബോട്ടും പ്രതികളുടെ രണ്ട് മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. റോബോട്ട് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വിദൂരത്തുനിന്ന് നിയന്ത്രിച്ചതാകാനാണ് സാദ്ധ്യതയെന്നാണ് നിഗമനം.
ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് ഏറ്റവും ജാഗ്രത പാലിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.