പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യ പ്രാര്‍ത്ഥനാ ദിനങ്ങള്‍ നടത്തുന്നു
ഇന്ത്യയിലും ലോകമെമ്പാടും വിശ്വാസം മൂലം പീഢനങ്ങള്‍ നേരിടുന്ന ക്രൈസ്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യ (ഇഎഫ്ഐ) അന്താരാഷ്ട്ര പ്രാര്‍ത്ഥനാ ദിനം നടത്തുന്നു.
2026 നവംബര്‍ 1, 8 തീയതികളിലാണ് അന്താരാഷ്ട്ര പ്രാര്‍ത്ഥനാ ദിനം (ഐഡിഒപി) ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ചര്‍ച്ചുകളെയും ക്രിസ്ത്യന്‍ സംഘടനകളെയും വ്യക്തികളെയും ഇഎഫ്ഐ ക്ഷണിച്ചു.
ഇന്ത്യയിലെ സുവിശേഷ വിഹിത സഭകളുടെയും വിഭാഗങ്ങളുടെയും ക്രിസ്ത്യന്‍ സംഘടനകളുടെയും ദേശീയ സഖ്യമായ ഇഎഫ്ഐ. കൂടാതെ സുവിശേഷ വിഹിത ക്രിസ്ത്യാനികളുടെ കൂട്ടായ്മകളെ പ്രതിനിധീകരിക്കുന്ന ഒരു ആഗോള സംഘടനയായ വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സിന്റെ (ഡബ്ളിയുഇഎ) ചാര്‍ട്ടര്‍ അംഗവുമാണ്.
ഡബ്ളിയുഇഎ, ഐഡിഒപി ആരംഭിച്ചു മൂന്ന് പതിറ്റാണ്ടിലേറെയായി എല്ലാ നവംബറിലും ലോകമെമ്പാടുമുള്ള ചര്‍ച്ചുകളെ പ്രാര്‍ത്ഥനയില്‍ ഒരുമിച്ചു കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യയില്‍ ഇഎഫ്ഐ ഈ പ്രാര്‍ത്ഥനാ വേദിയെ നയിക്കുന്നു.
2026 ഒക്ടോബര്‍ 19-ന് ഇഎഫ്ഐയുടെ ജനറല്‍ സെക്രട്ടറി റവ. വിജയേഷ് ലാല്‍ എഴുതിയ ഒരു കത്തില്‍ 2 തിമൊഥിയോസ് 3:10-12 വരെ വാക്യങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രാര്‍ത്ഥനാ ദിനത്തില്‍ പങ്കാളികളാകാന്‍ സഭകള്‍, ഹൌസ് ഗ്രൂപ്പുകള്‍, കൂട്ടായ്മകള്‍, സംഘടനകള്‍ എന്നിവയോട് അഭ്യര്‍ത്ഥിച്ചു.
മിഷണറിമാര്‍, പാസ്റ്റര്‍മാര്‍, പരോഹിതന്മാര്‍, സാധാരണ വിശ്വാസികള്‍ എന്നിവര്‍ അക്രമങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. പലരും ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.