മുഖവും, നാവും നോക്കി എഐ ഹൃദ്രോഗം കണ്ടെത്തും, പരീക്ഷണം വിജയം

മുഖവും, നാവും നോക്കി എഐ ഹൃദ്രോഗം കണ്ടെത്തും, പരീക്ഷണം വിജയം
മുഖവും, നാവും നോക്കി എഐ ഹൃദ്രോഗം കണ്ടെത്തും, പരീക്ഷണം വിജയം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇവരെ പിന്നീട് വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോള്‍ രോഗം ശരിയെന്ന് സ്ഥിരീകരിച്ചു.

മുഖവും, നാവും നോക്കി എഐ ഹൃദ്രോഗം കണ്ടെത്തും, പരീക്ഷണം വിജയം

ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ ജീവനൊടുക്കുന്ന അതിഗുരുതര രോഗങ്ങളിലൊന്നാണ് ഹൃദ്രോഗം.

രോഗം പെട്ടന്ന് തിരിച്ചറിയാന്‍ കഴിയാതെ വരുന്നതിനാല്‍ അപ്രതീക്ഷിതമായി മരണത്തിലേക്ക് വഴുതി വീഴുകയാണ് ബഹുഭൂരിപക്ഷം പേരും.

എന്നാല്‍ ഈ വിനാശ രോഗം നേരത്തെ തന്നെ തിരിച്ചറിയാനുള്ള വൈദ്യശാസ്ത്രത്തിന്റെ ഒട്ടനവധി ഗവേഷണങ്ങളുടെ ഫലമായി അടുത്തിടെ ഒരു പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ചൈനക്കാരായ ഒരു സംഘം ഗവേഷകര്‍.

ഒരാളുടെ മുഖത്തിന്റെയും നാവിന്റെയും ചിത്രങ്ങള്‍ നല്‍കിയാല്‍ എഐ ഹൃദ്രോഗം കണ്ടെത്തുമെന്നാണ് റിപ്പോര്‍ട്ട്.

518 പേരിലാണ് പരിശോധന നടത്തിയത്. 200 പേര്‍ രോഗികളാണെന്നു തിരിച്ചറിഞ്ഞു.

ഇവരെ പിന്നീട് വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോള്‍ രോഗം ശരിയെന്ന് സ്ഥിരീകരിച്ചു.

പ്രത്യേകമായി തയ്യാറാക്കിയ സ്കാനിംഗ് സംവിധാനം വഴി ആളുകളുടെ മുഖവും നാവും പകര്‍ത്തലായിരുന്നു ഒന്നാം ഘട്ടം.

അതുകഴിഞ്ഞ് എഐ ഉപയോഗിച്ച് ഓരോരുത്തരുടെയും രണ്ട് ചിത്രങ്ങള്‍ ആദ്യം വെവ്വേറെയും പിന്നീട് ഒന്നിച്ചും വിശദമായി പരിശോധനാ വിധേയമാക്കി.

നാവിന്റെ മദ്ധ്യ ഭാഗവും വായുടെ ചുറ്റുമുള്ള ചര്‍മ്മവും കവിളുമാണ് എഐ പരിശോധനകളില്‍ രോഗം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ശരീരത്തില്‍ ചില അടയാളങ്ങള്‍ രോഗിയില്‍ നേരത്തെ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്.

നാവിലെ നീല നിറം, രക്തത്തിന്റെ ഓക്സിജന്റെ അളവ് കറയലും കണ്‍പോളകള്‍ക്കു ചുറ്റും കാണപ്പെടുന്ന മഞ്ഞനിറത്തില്‍ വന്‍തോതിലുള്ള കൊഴുപ്പ് ഉയര്‍ന്ന കൊളസ്ട്രോളും സൂചിപ്പിക്കും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!