വിശ്വാസികളില്‍നിന്നും 13 മില്യണ്‍ ഡോളര്‍ പിരിച്ചത് തിരികെ ചോദിച്ചപ്പോള്‍ ഭൂത ബാധിതരെന്ന് വിളിച്ച് പാസ്റ്റര്‍
പാസ്റ്റര്‍ ജോലിയും ബിസിനസും ഒരുമിച്ചു കൊണ്ടുപോയ ഒരു പാസ്റ്റര്‍ വിശ്വാസികളെ കബളിപ്പിച്ചതായി റിപ്പോര്‍ട്ട്.
വാഷിംഗ്ടണിലെ കിര്ക്ക്ലാന്‍ഡിലുള്ള പാഷന്‍ ഫോര്‍ ക്രൈസ്റ്റ് ചര്‍ച്ചിന്റെ പാസ്റ്റര്‍ ക്രിസ്ത്യന്‍ പൊപെഡ്കു (46) ഒരു വ്യാജ ഇന്റര്‍നെറ്റ് കമ്പനി സ്ഥാപിക്കുകയും സഭാ വിശ്വാസികളില്‍നിന്നും മറ്റുള്ളവരില്‍നിന്നും 13 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.
ഇദ്ദേഹം ഓട്ടോ, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യ സംരക്ഷണം എന്നിങ്ങനെ ഒരു ഏകീകൃത ബിസിനസ് പ്ളാറ്റ്ഫോം ഉണ്ടാക്കി.
2015-ല്‍ കമ്പനി തുടങ്ങി. ഇതിന്റെ പേരില്‍ ആഡംബര ഓഫീസും തുടങ്ങി നിക്ഷേപകരെ വഞ്ചിച്ചു. കമ്പനി നഷ്ടത്തിലേക്ക് കൂപ്പു കുത്തിയപ്പോള്‍ നിക്ഷേപകര്‍ പണം തിരിച്ചു ചോദിച്ചു.
അപ്പോള്‍ നിക്ഷേപകരെ ഭൂത ബാധിതരെന്ന് വിളിക്കുകയാണ് പാസ്റ്റര്‍ ചെയ്തത്. പണം തിരികെ നല്‍കിയില്ല.
ഇതു സംബന്ധിച്ച് കേസായി. ഇയാളെ അറസ്റ്റു ചെയ്തു. ഡിസംബര്‍ 21-ന് വിചാരണ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.