യേശുവിന്റെ നാമത്തില്‍ ബാങ്ക് കൊള്ളയടിച്ചശേഷം പാസ്റ്ററെ ബന്ധപ്പെട്ടയാള്‍ കുറ്റക്കാരന്‍
അലാസ്ക: യേശുവിന്റെ നാമം പറഞ്ഞ് ബാങ്ക് കൊള്ളയടിച്ച യുവാവ് കുറ്റക്കാരന്‍.
യു.എസില്‍ അലാസ്ക സ്വദേശിയായ 37 കാരന്‍ ഡെഷ്വലോണ്‍ ജെല്‍ക്സ് എന്നയാളാണ് പ്രതി.
ഫെബ്രുവരി 26-ന് പ്രാദേശിക സമയം വൈകുന്നേരം 5.48ന് അങ്കറേജിലെ ഡെബാര്‍ റോഡിലുള്ള ക്രെഡിറ്റ് യൂണിയന്‍ 1-ലെ ഒരു ടെല്ലറുടെ അടുത്തേക്ക് കടന്നുചെന്ന് യേശുവിന്റെ ശക്തിയും അധികാരവും കൊണ്ട് താന്‍ സായുധനാണെന്ന് പ്രസ്താവിക്കുന്ന ഒരു കുറിപ്പ് നല്‍കി. എനിക്ക് ഒരു ആയുധമുണ്ട്.
ഞാന്‍ ആയുധമാക്കിയിരിക്കുന്ന യേശുക്രിസ്തുവിന്റെ ശക്തിയും അധികാരവുമാണ്. ഡ്രോയര്‍ ഒരു കവറിലേക്ക് ഇടുക, അലാറം ഓഫ് ചെയ്യരുത്.
നന്ദി ജെല്‍ക്സിന്റെ കുറിപ്പില്‍ പറയുന്നു. അപ്രതീക്ഷിത ഭീഷണിയെത്തുടര്‍ന്ന് ടെല്ലര്‍ പണം ഒരു കവറിലാക്കി ഒരു ട്രാക്കര്‍ ഉപയോഗിച്ച് ജെല്‍ക്സിന് കൈമാറാന്‍ നിര്‍ബന്ധിതനായി.
ടെല്ലറില്‍നിന്നും ലഭിച്ച പണവുമായി ബാങ്കില്‍നിന്ന് പുറത്തിറങ്ങിയശേഷം തന്റെ അമ്മയെയും പാസ്റ്ററെയും വിളിച്ചു. പിന്നെ കോസ്റ്റ്കോയിലേക്ക് തെരുവ് മുറിച്ചു കടന്നു.
വിവരം അറിഞ്ഞെത്തിയ അങ്കറേജ് പോലീസ് പ്രതിയെ പിന്തുടരുകയും ഒരു മല്‍പ്പിടിത്തത്തിന്‍ ഇടയില്‍ പ്രതിയെ പിടികൂടുകയും ചെയ്തു.
ഈ സമയം വലിയ തുകയും ട്രാക്കിംഗ് ഉപകരണവും താഴെ ചിതറിപ്പോയി. സംഭവത്തില്‍ ടെല്ലര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്:
വെളുത്ത തൊലിയുള്ള പുള്ളികളുള്ള ആഫ്രിക്കന്‍ അമേരിക്കക്കാരന്‍ എന്നാണ് വിശേഷിപ്പിച്ചത്. വലിയ ഫ്രെയിം ഗ്ളാസുകളും മാസ്ക്കും ധരിച്ചിരുന്നുവെന്നും ജെല്‍ക്സന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ബാങ്കില്‍ തിരക്കുണ്ടായിരുന്നുവെന്നും ആ സമയം താന്‍ വളരെയധികം പരിഭ്രാന്തിയിലായിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു.
കേസിലെ വിചാരണയില്‍ താന്‍ ക്രെഡിറ്റ് യൂണിയനില്‍ പ്രവേശിച്ച് പണം ആവശ്യപ്പെട്ടതായി ജെല്‍ക്സ് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫെഡറല്‍ കോടതിയില്‍ കുറ്റം തെളിയ്ക്കപ്പെട്ട ഇയാള്‍ക്ക് 2027 ജനുവരി 21-ന് ശിക്ഷ വിധിക്കും. 20 വര്‍ഷം വരെ തടവ് അനുഭവിക്കാവുന്ന കുറ്റമാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.