ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത സമാപനം
ഇതു പുതുക്കപ്പെടാനുള്ള കാലം : റവ.ഡോ. ഷിബു കെ.മാത്യു
ബെംഗളൂരു: യേശുക്രിസ്തു വീണ്ടും വന്നു ലോകം ഭരിക്കുന്ന കാലഘട്ടം ആസന്നമായെന്നു ലോകസംഭവങ്ങൾ വെളിവാക്കുമ്പോൾ, ദൈവജനത്തിന് ഇതു പുതുക്കപ്പെടലിൻ്റെ സമയമാണെന്നു പാസ്റ്റർ ഡോ.ഷിബു കെ. മാത്യു പ്രസതാവിച്ചു.
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന്റെ സമാപനദിന സംയുക്ത ആരാധനയിൽ മുഖ്യസന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രൂപാന്തരപ്പെട്ട ജീവിതത്തിൻ്റെ ഉടമകളായ വിശ്വാസികൾ കളങ്കമില്ലാത്ത സമൂഹമായി രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ. ജോൺസൺ തിരുവത്താഴ ശുശ്രൂഷയും വചന സന്ദേശവും നൽകി.
വിശ്വാസജീവിതത്തിൽ സഭ ഉറച്ചുനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാസ്റ്റർ ഇ.ജെ. ജോൺസൻ പറഞ്ഞു
ദൈവസഭ വിശുദ്ധിയിലും നീതിയിലും ജീവിക്കേണ്ടതുണ്ടെന്നും, കർത്താവിന്റെ രണ്ടാം വരവിനായുള്ള ദൈവജനത്തിന്റെ കാത്തിരിപ്പ് എപ്പോഴും പുതുക്കപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജീവിതവിശുദ്ധിയും പ്രത്യാശയോടെയുള്ള കാത്തിരിപ്പുമായിരിക്കണം ഓരോ സഭയുടെയും യഥാർത്ഥ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയര്‍ ഗാനശ്രുശ്രുഷ നിര്‍വഹിച്ചു. മുന്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പിയുടെ വളരെ പ്രചാരം നേടിയ ശുശ്രൂഷകന്മാര്‍ക്കുള്ള മിനീസ്റ്റീരിയല് ഹാൻഡ് ബുക്കിന്റെ കന്നഡ പതിപ്പ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രസിദ്ധീകരിച്ചു. റവ.ഡോ.ഷിബു കെ. മാത്യു ആദ്യപ്രതി ഏറ്റുവാങ്ങി.
കന്നഡ ഭാഷയിലേക്കുള്ള സണ്‍ഡേ സ്കൂള്‍ പുസ്തക പ്രകാശനം ഓവര്‍സിയര്‍ പാസ്റ്റർ ഇ.ജെ ജോൺസൺ നിര്‍വഹിച്ചു. പാസ്റ്റര്‍ ജെ ജോസഫ് , ബ്രദര്‍ മാത്യു തോമസ് എന്നിവര്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
ഹെന്നൂര്‍-ബാഗലൂര്‍ റോഡ് ഗധലഹള്ളി പ്രിതീ നിവാസ് ക്യാംപസ് ഓഡിറ്റോറിയത്തില്‍ ഒക്ടോ. 29 മുതൽ നടന്ന കണ്‍വന്‍ഷനിൽ പാസ്റ്റര്‍മാരായ റോജി ഇ. സാമുവേൽ, പി.സി.ചെറിയാന്, എം എസ് ജോയ്, പി.വി. കുര്യാക്കോസ് ,സിസ്റ്റര്‍ സിസി ബാബു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
എഡ്യൂക്കേഷന്‍ ഡയറക്ടര്‍ പാസ്റ്റര്‍ ജയ്മോന് കെ ബാബു, ട്രഷറർ പാസ്റ്റര്‍ ബിനു ചെറിയാന്, വൈ.പി.ഇ പ്രസിഡൻ്റ് പാസ്റ്റര്‍ ബ്ലെസ്സണ്‍ ജോണ്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ അധ്യക്ഷത വഹിച്ചു.
കൺവെൻഷനിൽ ശുശ്രൂഷക സമ്മേളനം, സുവിശേഷ യോഗം, ഗാനശുശ്രൂഷ, ലേഡീസ് മീറ്റിംങ്, സണ്‍ഡേ സ്കൂള്‍, വൈ.പി.ഇ സമ്മേളനം എന്നിവ നടത്തി. യുവജന സമ്മേളനത്തില്‍ 10-ാം ക്ലാസ്സില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്ത സമാപനദിന കൺവെൻഷനും തിരുവത്താഴ ശുശ്രൂഷയും
വൻ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്.
ജനറൽ കൺവീനർ റവ. ഇ.ജെ. ജോൺസൺ, പബ്ലിസിറ്റി കൺവീനർ ബ്രദർ. ബെൻസൺ ചാക്കോ തടിയൂർ തുടങ്ങി വിവിധ ഡിപാർട്ട്മെൻ്റ് അംഗങ്ങളും കൗൺസിൽ അംഗങ്ങളും കൺവെൻഷന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.