ഫ്ലോറിഡയിൽ ജെറ്റ് വിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് 9 പേർ കൊല്ലപ്പെട്ടു

ഫ്ലോറിഡയിൽ ജെറ്റ് വിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് 9 പേർ കൊല്ലപ്പെട്ടു
ഫ്ലോറിഡയിൽ ജെറ്റ് വിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് 9 പേർ കൊല്ലപ്പെട്ടു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഏകദേശം 35,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന ജെറ്റ് പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു.

ഫ്ലോറിഡയിൽ ജെറ്റ് വിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് 9 പേർ കൊല്ലപ്പെട്ടു

ഫ്ലോറിഡ: ലിയർജെറ്റ് 60 ബിസിനസ് ജെറ്റ് വിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് 9 പേർ കൊല്ലപ്പെട്ടു.

ടെക്സസിലെ ഓസ്റ്റിൻ ബർഗ്സ്ട്രോം രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബഹാമാസിലെ നോർത്ത് എലൂഥെറ വിമാനത്താവളത്തിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര. മുഴുവൻ യാത്രക്കാരും മരിച്ചതായി അധികൃതർ പറഞ്ഞു.

ഏകദേശം 35,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന ജെറ്റ് പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ റോഡിൽ വലിയൊരു കുഴി രൂപപ്പെട്ടു. പ്രദേശം മുഴുവൻ അവശിഷ്ടങ്ങൾ ചിതറിത്തെറിച്ചു. വീടുകൾക്ക് കേടുപാടുണ്ടായി.

വൈദ്യുതി ലൈനുകൾ പൊട്ടിവീണ് തീപിടിച്ചു. വിമാനം താഴേക്ക് പതിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

അപകടത്തിന്റെ കാരണം കണ്ടെത്താൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.

പാം ബീച്ച് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഏതാനും കി.മീ മാത്രം അകലെയാണ് അപകടസ്ഥലം. അപകട കാരണം വ്യക്തമല്ല. മരിച്ചവരുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

അപകടത്തിന് തൊട്ടുമുൻപുള്ള, എയർ ട്രാഫിക് കൺട്രോൾ (എടിസി) സന്ദേശങ്ങളുടെ ഓഡിയോ പുറത്തുവന്നു.

മോശം കാലാവസ്ഥയെക്കുറിച്ചാണ് ആദ്യം പൈലറ്റ് സംസാരിക്കുന്നത്. പുറത്തെ താപനില മൈനസ് 47 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

പെട്ടെന്ന് കാര്യങ്ങൾ മാറി. മിനിറ്റിൽ 10,000 അടി താഴേക്ക് പതിക്കുകയാണെന്ന് പൈലറ്റ് സന്ദേശം നൽകി. തകർന്നു വീഴാൻ പോവുകയാണെന്നും ഇനി ഞങ്ങൾക്ക് അധികം സമയമില്ലെന്നും പൈലറ്റ് പറയുന്നത് സന്ദേശത്തിലുണ്ട്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!