13 കാരിക്ക് ജീവനൊടുക്കാന്‍ വഴി പറഞ്ഞുകൊടുത്ത് ജെമിനി; കേസുമായി മാതാപിതാക്കള്‍

13 കാരിക്ക് ജീവനൊടുക്കാന്‍ വഴി പറഞ്ഞുകൊടുത്ത് ജെമിനി; കേസുമായി മാതാപിതാക്കള്‍
13 കാരിക്ക് ജീവനൊടുക്കാന്‍ വഴി പറഞ്ഞുകൊടുത്ത് ജെമിനി; കേസുമായി മാതാപിതാക്കള്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കഴിഞ്ഞ തിങ്കളാഴ്ച കാലിഫോര്‍ണിയ സ്റ്റേറ്റ് കോടതിയിലാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബുധനാഴ്ച കേസ് ഫെഡറല്‍ കോടതിയിലേക്ക് മാറ്റി.

13 കാരിക്ക് ജീവനൊടുക്കാന്‍ വഴി പറഞ്ഞുകൊടുത്ത് ജെമിനി; കേസുമായി മാതാപിതാക്കള്‍

വാഷിംഗ്ടണ്‍: കൌമാരക്കാരിക്ക് അതാമഹത്യ ചെയ്യാന്‍ ജെമിനി ചാറ്റ് ബോട്ട് വഴി പറഞ്ഞുകൊടുത്തു എന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്ത്.

സ്കൂളില്‍നിന്ന് നല്‍കിയ ലാപ്ടോപ്പിലാണ് 13 കാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കും സ്വന്തം ശവസംസ്ക്കാര ചടങ്ങുകളെ സംബന്ധിച്ചും തിരഞ്ഞത്.

സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കാതെ ഗൂഗിള്‍ എഐ ചാറ്റ് ബോട്ടുകള്‍ സ്കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും അടിച്ചേല്‍പ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

കഴിഞ്ഞ തിങ്കളാഴ്ച കാലിഫോര്‍ണിയ സ്റ്റേറ്റ് കോടതിയിലാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബുധനാഴ്ച കേസ് ഫെഡറല്‍ കോടതിയിലേക്ക് മാറ്റി.

എമ്മ എന്ന പെണ്‍കുട്ടിയാണ് ലാപ്ടോപ്പിലെ ക്രോം ബുക്കിലൂടെ ജെമിനി എഐ ഉപയോഗിച്ചത്. വിവിധ ആത്മഹത്യ മാര്‍ഗ്ഗങ്ങളേക്കുറിച്ച് കുട്ടി ജെമിനിയുമായി ചര്‍ച്ച നടത്തുകയും അതിനുള്ള ഒരുക്കങ്ങളും പദ്ധതികളും നടത്താന്‍ പദ്ധതിയിട്ടു.

എന്നാല്‍ ആ സമയത്ത് ഗൂഗിള്‍ യാതൊരു മുന്‍ കരുതലും നല്‍കിയിരുന്നില്ല. കുട്ടി ശവസംസ്ക്കാര ചടങ്ങുകളെക്കുറിച്ച് എഴുതിയ ഒരു ഡോക്യുമെന്റ് സ്കൂള്‍ സോഫ്റ്റ്വെയര്‍ ഫ്ളാഷ് ചെയ്തതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ വിവരം അറിയുന്നത്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!