ക്രിസ്ത്യന്‍ സയണിസ്റ്റ് സംഘടനകളെ യിസ്രായേലിനെതിരെ തിരിക്കാന്‍ പലസ്തീന്‍ ഗ്രൂപ്പിന്റെ പദ്ധതി

ക്രിസ്ത്യന്‍ സയണിസ്റ്റ് സംഘടനകളെ  യിസ്രായേലിനെതിരെ തിരിക്കാന്‍ പലസ്തീന്‍ ഗ്രൂപ്പിന്റെ പദ്ധതി
ക്രിസ്ത്യന്‍ സയണിസ്റ്റ് സംഘടനകളെ യിസ്രായേലിനെതിരെ തിരിക്കാന്‍ പലസ്തീന്‍ ഗ്രൂപ്പിന്റെ പദ്ധതി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പലസ്തീന്‍ സ്ട്രാറ്റജി ഗ്രൂപ്പ് (പിഎസ്ജി) എന്നറിയപ്പെടുന്ന പലസ്തീനി സംഘടന നിലവില്‍ യു.കെ.യിലെ വലസ്തീന്‍ അംബാസിഡറായി സേവനമനുഷ്ഠിക്കുന്ന ഹുസാം സോംലോട്ട് സ്ഥാപിച്ചതാണ്.

ക്രിസ്ത്യന്‍ സയണിസ്റ്റ് സംഘടനകളെ യിസ്രായേലിനെതിരെ തിരിക്കാന്‍ പലസ്തീന്‍ ഗ്രൂപ്പിന്റെ പദ്ധതി

ക്രിസ്ത്യന്‍ സയണിസത്തിനു പേരുകേട്ട ചര്‍ച്ചുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഇടപഴകുക എന്ന ബഹുതന്ത്രത്തിലൂടെ യിസ്രായേലിനുള്ള ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ പിന്തുണ ക്രമേണ തകര്‍ക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ഒരു പുതിയ തന്ത്രം ഒരു പലസ്തീന്‍ ഗവേഷണ സംഘടന അടുത്തിടെ വെളിപ്പെടുത്തിയതായി യഹൂദ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

പലസ്തീന്‍ സ്ട്രാറ്റജി ഗ്രൂപ്പ് (പിഎസ്ജി) എന്നറിയപ്പെടുന്ന പലസ്തീനി സംഘടന നിലവില്‍ യു.കെ.യിലെ വലസ്തീന്‍ അംബാസിഡറായി സേവനമനുഷ്ഠിക്കുന്ന ഹുസാം സോംലോട്ട് സ്ഥാപിച്ചതാണ്.

2026 നവംബര്‍ 9-ന് യോര്‍ദ്ദാനിലെ പൊളിറ്റിക്സ് ആന്‍ഡ് സൊസൈറ്റി ഇന്‍സ്റ്റിറ്റ്യൂട്ടുമായി നടന്ന ഒരു കോണ്‍ഫ്രന്‍സ് വര്‍ക് ഷോപ്പിലാണ് പുതിയ തന്ത്രം പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ടിന്റെ രചയിതാക്കളായ ഡോ, അസാര ദക്വാര്‍, ഡോ. സേവ്യര്‍അണ്ടു ഈദ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

മുന്‍ യോര്‍ദ്ദാന്‍ വിദേശകാര്യ മന്ത്രി ഡോ. മര്‍വാന്‍ മു അഷര്‍ പലസ്തീനിയന്‍ ലിബറേഷന്‍ പണ്ഡിതന്‍ ഡോ. മുന്‍തര്‍ ഐസ്കി ഫൌസി അല്‍ബദാവി മുതലായവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ പെടുന്നു.

യിസ്രായേലിനുള്ള ക്രിസ്ത്യന്‍ സയണിസ്റ്റ് പിന്തുണയുടെ അടിത്തറയായി ഇവാഞ്ചലിക്കുകളില്‍ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ക്രിസ്ത്യന്‍ സയണിസത്തിനുള്ള പിന്തുണയുടെ പ്രധാന ഉറവിടം യു.എസിനാണെന്ന് പിഎസ്ജി തിരിച്ചറിഞ്ഞെങ്കിലും മറ്റൊരു ശക്തമായ പിന്തുണാ കേന്ദ്രമായ ബ്രസീലിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കൂടാതെ നൈജീരിയായിലെയും ദക്ഷിണ കൊറിയയിലെയും ചര്‍ച്ച് ശൃംഖലകളെ ഗവേഷകര്‍ പരിശോധിച്ചു. അവിടങ്ങളില്‍ ഒരു പ്രധാന ന്യൂനപക്ഷമായ ചര്‍ച്ചുകളില്‍ ക്രിസ്ത്യന്‍ സയണിസത്തിനു ശക്തമായ പിന്തുണ നിലനില്‍ക്കുന്നു.

ഈ പഠനത്തില്‍ പ്രധാനമായും കണ്ടെത്തിയത് ക്രിസ്ത്യന്‍ സയണിസത്തിനുള്ളിലെ അഭിപ്രായത്തില്‍ അന്ത്യകാല പ്രവചനവുമായി ബന്ധപ്പെട്ട അപ്പോകാലിപ്റ്റിക് വ്യാഖ്യാനങ്ങള്‍ യിസ്രായേലിനുള്ള പിന്തുണയെ ദൈവിക അനുഗ്രഹമായി ബന്ധിപ്പിക്കുന്ന പഠിപ്പിക്കലുകള്‍, ദൈവവും യഹൂദ ജനതയും തമ്മിലുള്ള തുടര്‍ച്ചയായ ബൈബിള്‍ ബന്ധത്തെ ഊന്നിപ്പറയുന്ന ഉടമ്പടി സമീപനങ്ങള്‍ എന്നിവ എടുത്തു പറയുന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!