ക്രിസ്ത്യാനികള്‍ ശാസ്ത്രത്തെ ഭയപ്പെടാതെ ഒരു സമ്മാനമായി കണണമെന്ന് ശാസ്ത്രജ്ഞര്‍
ക്രിസ്ത്യാനികള്‍ ശാസ്ത്രത്തെ ഭയപ്പെടേണ്ട ഒന്നായി കാണുന്നതിനു പകരം ഒരു സമ്മാനമായി കാണണമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
ക്രിസ്തീയ വിശ്വാസം, ആരോഗ്യം, സാസ്ത്രീയ കണ്ടുപിടിത്തം എന്നിവ തമ്മിലുള്ള ബന്ധം പര്യവേഷണം ചെയ്യുന്ന ശാസ്ത്ര ഇടപെടല്‍ പദ്ധതിയായ ഇസിഎല്‍എഎസ് പരിപാടിയിലാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്. റ്റീച്ച് ദി ഫെയ്ത്ത് മാസികയാണ് ഓണ്‍ലൈന്‍ പരിപാടി സംഘടിപ്പിച്ചത്.
കാന്‍സര്‍ ഗവേഷണം, ജനിതക ശാസ്ത്രം, അരിവാള്‍ കോശ രോഗം, ന്യൂറോ ഡൈവേര്‍ജെന്‍സ് എന്നിവയെക്കുറിച്ചും അവരുടെ ക്രിസ്തീയ വിശ്വാസം അവരുടെ പ്രവര്‍ത്തനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ രണ്ട് ക്രിസ്ത്യന്‍ ശാസ്ത്രജ്ഞരെ ഈ പരിപാടിയില്‍ പങ്കെടുപ്പിച്ചു.
സ്റ്റാഫോര്‍ഡ്ഷയര്‍ സര്‍വ്വകലാശാലയിലെ ബയോ കെമിസ്റ്റും, ബയോ മെഡിക്കല്‍ സയന്‍സിലെ ലക്ചററുമായ ഡോ. ഗ്രേസ് അറ്റോബറ്റ്ലോ, മനുഷ്യ ജീവശാസ്ത്രത്തിന്റെ സങ്കീര്‍ണ്ണതയെക്കുറിച്ച് പഠിക്കുന്നത് നമ്മുടെ ജീവിതത്തിലെ ചെറിയ വിശദാംശങ്ങളില്‍ ദൈവം താല്‍പ്പര്യപ്പെടുന്നു എന്ന തന്റെ ബോദ്ധ്യത്തെ ശക്തിപ്പെടുത്തിയെന്ന് പറഞ്ഞു.
പ്രകൃതിയില്‍ നിലവിലുള്ള പ്രക്രീയകളെ അടിസ്ഥാനപ്പെടുത്തിയാണ് ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ പലപ്പോഴും രൂപപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.
ശാസ്ത്രം ഈ ലോകത്തിനു പുറത്തുള്ള ആശയങ്ങള്‍ കൊണ്ടുവരുന്നില്ല. അവര്‍ പറഞ്ഞു. അത് യഥാര്‍ത്ഥത്തില്‍ ദൈവം സൃഷ്ടിച്ചതിനെ അനുകരിക്കുകയാണ്.
ജനിതക ശാസ്ത്ര ഗവേഷകനായ ഡോ, ഇഡോവു ഫഡയോമി തന്റെ കുട്ടിക്ക് അരിവാള്‍ കോശ രോഗമുണ്ടെന്ന് കണ്ടെത്തിയതിനുശേഷം പിന്നീട് സ്റ്റം സെല്‍ ട്രാന്‍സ്പ്ളാന്റ് നടത്തിയതിനുശേഷം അദ്ദേഹത്തിന് അരിവാള്‍ കോശ രോഗത്തെക്കുറിച്ച് നേരിട്ട് അനുഭവമുണ്ട്.
ബുദ്ധിമുട്ടുകള്‍ക്കിടയിലും വൈദ്യ ചികിത്സയില്‍ ഏര്‍പ്പെടുന്നതിനിടിയില്‍ താനും കുടുംബവും ദൈവത്തില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നത് തുടര്‍ന്നിരുന്നുവെന്ന് ഡോ. ഫഡയോമി പറഞ്ഞു.
വൈദ്യ ചികിത്സ സ്വീകരിക്കുന്നതും ദൈവിക രോഗശാന്തിയില്‍ വിശ്വസിക്കുന്നതും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന ആശയം നിരസിക്കാന്‍ അദ്ദേഹത്തിന്റെ അനുഭവം അദ്ദേഹത്തെ പ്രേരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.