ചെല്ലാനം കടലോര കൺവൻഷൻ നവം.4 മുതൽ
കൊച്ചി: മെലീത്ത ഇൻ ക്രൈസ്റ്റ് നയിക്കുന്ന കൊച്ചിൻ പെന്തകോസ്ത് ഐക്യ കൂട്ടായ്മയുടെ രണ്ടാമത് ചെല്ലാനം കടലോര കൺവൻഷൻ നവംബർ 4 ബുധൻ മുതൽ 8 ഞായർ വരെ ദിവസവും വൈകിട്ട് 5.30 മുതൽ ചെല്ലാനം കമ്പനിപ്പടിയിൽ നടക്കും
പാസ്റ്റർ രാജു ആനിക്കാട് ഉൽഘാടനം ചെയ്യും പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ കെ എ ഏബ്രഹാം, പാസ്റ്റർ കെ.ജെ തോമസ് (കുമളി) പാസ്റ്റർ അജി ആൻ്റണി (റാന്നി) എന്നിവർ പ്രസംഗിക്കും.
പാസ്റ്റർമാരായ കെ.പി സജി, കെ എ കുരുവിള, സുഭാഷ് അടൂർ, ജോൺ മാത്യു, ബിജു ജോസ് എന്നിവർ അധ്യക്ഷത വഹിക്കും എംഐസി ഡയറക്ടർ പാസ്റ്റർ ദിൽഫാൻ നേതൃത്വം നൽകും.
മെലീത്ത മ്യൂസിക് ബാൻ്റും, പാസ്റ്റർ ടിനു ജോൺ, പാസ്റ്റർ സെബാസ്റ്റ്യൻ ഷാജി, പാസ്റ്റർ ജിസ്സൻ ആൻ്റണി, പാസ്റ്റർ അനീഷ് മറുവക്കാട്, ഡേവിഡ് കെ ജേയിംസ്, ആൽബർട്ട് സെബാസ്റ്റ്യൻ, ഫെയിത്ത് പ്രസാദ് എന്നിവർ ഗാനശുശ്രൂഷ നിർവഹിക്കും.
പ്രസിഡൻ്റ് പാസ്റ്റർ റാഫേൽ, സെക്രട്ടറി പാസ്റ്റർ സാബു ശാമുവേൽ, ട്രഷറാർ അജി ചിറക്കൽ,പ്രയർ കോർഡിനേറ്റർ മാർട്ടിൻ എന്നിവർ നേതൃത്വം നൽകും
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.