പാസ്റ്റർ വൽസൻ ഏബ്രഹാം അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കർത്തൃദാസൻ പാസ്റ്റർ കെ ഇ എബ്രഹാമിന്റെ കൊച്ചുമകനും, കർത്തൃദാസൻ പാസ്റ്റർ റ്റി എസ് എബ്രഹാമിന്റെ, കർത്തൃദാസി ശ്രീമതി മേരി എബ്രഹാമിന്റെയും മകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ പ്രസിഡന്റ്റുമായ ബഹുമാനപ്പെട്ട പ്രിയ കർത്തൃദാസൻ പാസ്റ്റർ ഡോ. വൽസൻ ഏബ്രഹാം (74 വയസ്സ്) നവംബർ 4 ബുധനാഴ്ച്ച വൈകിട്ട് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചില നാളുകളായി കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരിക്കുകയും ശാരീരകമായി തീരെ സൗഖ്യമില്ലാതെ കഴിയുകയുയിരുന്നു.
പാസ്റ്റർ ഡോ. വത്സൻ എബ്രഹാം ഇന്ത്യ ഗോസ്പൽ ഔട്ട്‌റീച്ചി'ന്റെ (IGO) സ്ഥാപകനും പ്രസിഡന്റുമാണ്. ഇന്ത്യ ബൈബിൾ കോളേജ് ആൻഡ് സെമിനാരിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച് വരികയുമായിരുന്നു.
പാസ്റ്റർ ഡോ. വാൽസൻ എബ്രഹാം 1984 മുതൽ ഇന്ത്യയിലുടനീളം സഭകൾ സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
സുവിശേഷകർ, മിഷനറിമാർ, സഭാ നേതാക്കൾ എന്നിവർക്ക് പരിശീലനം നൽകുകയും,
ബൈബിൾ പരിശീലന കേന്ദ്രങ്ങളെയും മിഷൻ പ്രവർത്തനങ്ങളെയും പിന്തുണക്കുകയും ചെയ്ത് വരുകയായിരുന്നു.
ക്രിസ്തീയ ശുശ്രൂഷയ്ക്കും സഭകൾ സ്ഥാപിക്കുന്നതിനുമായി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിൽ ഏർപ്പെട്ടിരുന്നു.
'ഇന്ത്യ പെന്തക്കോസ്ത് ചർച്ച്' (IPC) 2006 മുതൽ 2013 വരെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2019 ൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ജനറൽ പ്രസിഡന്റായി ചുമതലയേറ്റു.
അമേരിക്കയിലെ കാലിഫോർണിയയിൽ 1987 ൽ സ്ഥാപിതമായ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെ (ICA) സ്ഥാപകനും സീനിയർ പാസ്റ്ററുമായിരുന്നു അദ്ദേഹം.
1982 ൽ പാസ്റ്റർ ഡോ. വത്സൻ എബ്രഹാമും ഭാര്യ കർത്തൃദാസി ശ്രീമതി സാലി എബ്രഹാമും ചേർന്ന് തെക്കൻ കാലിഫോർണിയയിലെ ഇന്ത്യൻ കുടുംബങ്ങളെ ഉൾപ്പെടുത്തി പ്രാർത്ഥനാ കൂട്ടായ്മകൾക്ക് തുടക്കമിട്ടു.
ഇവർക്ക് നാല് മക്കളുണ്ട്. സഹോദരിമാർ : ആനി ജേക്കബ് (ഇന്ത്യ), സ്റ്റാർല ലൂക്ക്, ഷേർലി ചാക്കോ (എല്ലാവരും യു എസ് എ)
കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.