യിസ്രായേലികളില്‍ അഞ്ചില്‍ ഒരാള്‍ തുടര്‍ച്ചയായ മാനസിക ക്ളേശങ്ങള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്
യെരുശലേം: ഒക്ടോബര്‍ 7 ആക്രമണത്തിന് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷവും യിസ്രായേലികളില്‍ അഞ്ചില്‍ ഒരാള്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുന്ന കാര്യമായ മാനസിക ക്ളേശങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ക്ളാലിറ്റ് ഹെല്‍ത്ത് സര്‍വ്വീസിന്റെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും യിസ്രായേലിലെ മയേഴ്സ് - ജെഡിസി - ബ്രൂക്ക് ഡെയ്ല്‍ (എംജെബി) ഇന്‍സ്റ്റിറ്റ്യൂട്ടും പ്രസിദ്ധീകരിച്ച പുതിയ നാഷണല്‍ സെന്റര്‍ ഹെല്‍ത്ത് ബാരോമീറ്റര്‍ സര്‍വ്വേയില്‍ പറയുന്നു.
ഉല്‍ക്കണ്ഠ, വിഷാദം അല്ലെങ്കില്‍ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ (പിറ്റിഎസ്ഡി) എന്നിവയുടെ പ്രധാന ലക്ഷണങ്ങള്‍ ഈ കണ്ടെത്തലുകളില്‍ ഉള്‍പ്പെടുന്നു.
സ്ഥിരമായ മാനസിക ക്ളേശങ്ങള്‍ അനുഭവിക്കാന്‍ ഏറ്റവും സാദ്ധ്യതയുള്ള ജനസംഖ്യാ വിഭാഗമാണ് യുവതികളെന്ന് പഠനത്തില്‍ കണ്ടെത്തി.
പ്രതികരിച്ചവരില്‍ 15 ശതമാനം പേര്‍ക്കും ഒക്ടോബര്‍ 7-ലെ ആക്രമണങ്ങളെക്കുറിച്ചോ അതിന്റെ അനന്തരഫലങ്ങളെപ്പറ്റിയോ നേരിട്ട് പരിചയമുണ്ടായിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ യിസ്രായേലികള്‍ ആവര്‍ത്തിച്ച് റോക്കറ്റ്, മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും ഇത് പലരെയും അഭയം തേടാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.