അറബ് പാര്‍ട്ടികളുടെ പിന്തുണയുള്ള സര്‍ക്കാര്‍ ധാര്‍മ്മിക അനീതിക്ക് ഇടയാക്കും; റബ്ബി ഷമുവല്‍ എലിയാഹു
യെരുശലേം: യിസ്രായേലിന്റെ നെസറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി 53 സീറ്റ് നേടിയപ്പോള്‍ പ്രതിപക്ഷ യഷര്‍ പാര്‍ട്ടിക്ക് 48 സീറ്റും ലഭിച്ചു. അറബ് പാര്‍ട്ടികള്‍ക്ക് 19 സീറ്റും ലഭിച്ചു.
ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോള്‍ അറബ് പാര്‍ട്ടികളെ ഉപയോഗിച്ചുള്ള ഒരു യഹൂദ-അറബ് സഖ്യ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ഉയര്‍ന്നപ്പോള്‍ അതിനെ ശക്തിയായി എതിര്‍ക്കുകയാണ് യഹൂദ റബ്ബി ഷമുവല്‍ എലിയാഹു ചെയ്തത്.
അതിനുള്ള വ്യക്തമായ കാരണങ്ങളും അദ്ദേഹം നിരത്തി.
ഒരു വീഡിയോ സന്ദേശത്തില്‍: ധാര്‍മ്മിക അനീതിയായിരിക്കുമെന്നും യിസ്രായേല്‍ രാജ്യത്തിന്റെ യഹൂദ സത്വത്തെ ദുര്‍ബ്ബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
തിരഞ്ഞെടുപ്പ് രാത്രിയില്‍ അറബികള്‍ 'ബിലാദി ബിലാദി' എന്ന് പാടിയ രീതി ശ്രദ്ധിച്ച് അദ്ദേഹം ജിഹാദിനെക്കുറിച്ചും യഹൂദന്മാരെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ചും യിസ്രായേല്‍ നാട്ടില്‍നിന്നും നമ്മെ പുറത്താക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്ന ഗാനമായിരുന്നു ബിലാദി ബിലാദി എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അവരോടൊപ്പം ഒരു സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അവര്‍ രാജ്യത്തിന്റെ യഹൂദ സത്വം ഇല്ലാതാക്കുകയും രാജ്യത്തെ യഹൂദ ഭൂരിപക്ഷത്തെ അവഗണിക്കുന്ന നിലപാട് എടുക്കുമെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.