ട്രംപിനൊപ്പം പന്ത്രണ്ട് കത്തോലിക്കാ ബിഷപ്പുമാര്‍ ഒത്തുകൂടി പ്രാര്‍ത്ഥിച്ചത് വിവാദം
വാഷിംഗ്ടണ്‍: വൈറ്റ് ഹൌസിലെ ഓവല്‍ ഓഫീസില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചുറ്റും പന്ത്രണ്ട് കത്തോലിക്കാ ബിഷപ്പുമാര്‍ ഒത്തുകൂടി അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചത് അവര്‍ക്കിടയില്‍ത്തന്നെ വിവാദമായി.
ഒക്ടോബര്‍ 22-ന് നടന്ന പ്രാര്‍ത്ഥനയുടെ വീഡിയോയും ഫോട്ടോഗ്രാഫുകളും പരസ്യമായി പ്രചരിച്ചതിനുശേഷം മില്‍വാക്കി ആര്‍ച്ച് ബിഷപ്പ് ജെഫ്രി ഗ്രോബ് ഒരു പൊതു ക്ഷമാപണം പുറപ്പെടുവിച്ചു.
ബിഷപ്പുമാര്‍ ഒരു സ്വകാര്യ മത നിമിഷത്തില്‍ പങ്കെടുക്കുകയാണെന്ന് വിശ്വസിക്കുകയും ഇടക്കാല തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് ഭരണകൂടം പവിത്രമായ എന്തെങ്കിലും രാഷ്ട്രീയ അവസരമാക്കിമാറ്റുകയാണെന്നും ആരോപിക്കുകയും ചെയ്തുവെന്ന് ഗ്രോബ് പറഞ്ഞു.
ഇവിടെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതിലല്ല പ്രശ്നം, ആ നിമിഷം എങ്ങനെ പരസ്യപ്പെടുത്തി എന്നതിലും ബിഷപ്പുമാര്‍ ട്രംപിനെ രാഷ്ട്രീയമായി പിന്തുണയ്ക്കുന്നുണ്ടെന്ന പ്രതീതി സൃഷ്ടിച്ചതിലാണ് എതിര്‍പ്പെന്നും വ്യക്തമാക്കുന്നു.
ഡെസ്മോയിന്‍സ് ബിഷപ് വില്യം ജോണ്‍സണും സമാനമായ ആശങ്കകള്‍ പ്രകടിപ്പിച്ചു.
എന്നാല്‍ ബാക്കി 10 പേരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതും ഇതേത്തുടര്‍ന്നുണ്ടായ സംഭവങ്ങളിലും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.