ഇന്ത്യന്‍ വംശജനായ യു.എസ്. പൌരന് ഇന്ത്യയില്‍ പ്രസംഗിക്കാന്‍ അനുമതി ആവശ്യമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഇന്ത്യന്‍ വംശജനായ യു.എസ്. പൌരന്‍ ജോണ്‍ ഡാനിയേലിന്റെ കേസുമായി ബന്ധപ്പെട്ടുണ്ടായ കോടതി വിധിയില്‍ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് ആശങ്ക പ്രകടിപ്പിച്ചു.
ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ)കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ മതവിശ്വാസങ്ങള്‍ പ്രസംഗിക്കാനോ പങ്കിടാനോ സര്‍ക്കാരിന്റെ മുന്‍ കൂര്‍ അനുമതി ആവശ്യമാണെന്ന് മദ്രാസ് ഹൈക്കോടി ഒക്ടോബര്‍ 26-ന് വിധി പുറപ്പെടുവിച്ചിരുന്നു.
കോടതി മിഷണറി പ്രവര്‍ത്തനം കൂടുതല്‍ വിശാലമായി പുനര്‍ നിര്‍മ്മിച്ചു. 2021-ലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഒസിഐ കാര്‍ഡ് ഉടമകള്‍ ഏതെങ്കിലും തരത്തിലുള്ള മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി തേടണമെന്ന് അന്നു പറഞ്ഞിരുന്നു.
ജോണ്‍ ഡാനിയേല്‍ 2017-നും 2019-നും ഇടയില്‍ ആന്ധ്രാപ്രദേശിലെ ഗ്രാമങ്ങളില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തുകയും പ്രസംഗിക്കുകയും ചെയ്തതായി ആരോപിച്ച് 2026 സെപ്റ്റംബര്‍ 4-ന് അധികാരികള്‍ അദ്ദേഹത്തിന്റെ ഒസിഐ രജിസ്ട്രേഷന്‍ റദ്ദാക്കി.
എന്നാല്‍ മതപരിവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു എന്ന ആരോപണം ഡാനിയേല്‍ നിഷേധിച്ചു. എന്നാല്‍ റദ്ദാക്കല്‍ കോടതി ശരിവയ്ക്കുകയും ആരെങ്കിലും മതം മാറിയാലും ഇല്ലെങ്കിലും പ്രസംഗത്തിനു അനുമതി ആവശ്യമാണെന്നു വിധിക്കുകയും ചെയ്തു.
ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിനോ വിശ്വാസത്തിനോ ഉള്ള ആഴത്തിലുള്ള ആശങ്കകള്‍ ഉണ്ടാക്കുന്ന ഒരു കീഴ്വഴക്കം ഈ വിധി സൃഷ്ടിക്കുന്നു എന്ന് സിഎസ് ഡബ്ളിയു ചീഫ് എക്സിക്യൂട്ടീവ് സ്കോട്ട് ബോവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.