യിസ്രായേലില്‍ ഒന്നാം നൂറ്റാണ്ടിലെ കലാപ കാലത്തെ ഒളിവ് തുരങ്കങ്ങളും ചര്‍ച്ചും വീണ്ടും തുറന്നു
യെരുശലേം: പുരാതന യഹൂദ വിമതര്‍ റോമക്കാരില്‍നിന്നും ഒളിച്ചോടാന്‍ ഉപയോഗിച്ചിരുന്ന ഒരു പുരാതന ബൈസന്റൈന്‍ പള്ളിയും ഭൂഗര്‍ഭ തുരങ്കങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പുരാവസ്തു സമുച്ചയം കഴിഞ്ഞയാഴ്ച അഡുള്ളം-ഫ്രാന്‍സ് പാര്‍ക്കിലെ (പാര്‍ക്ക് ഡി ഫ്രാന്‍സ് അഡൌലം) ഹോര്‍വത് ബെര്‍ഗിനില്‍ ഉല്‍ഘാടനം ചെയ്യപ്പെട്ടു.
പ്രദേശം പൊതുജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്നതിനായി വിപുലമായ ഖനനം, സംരക്ഷണം, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ശേഷം കേതന്‍ കയേവെത്തിലെ യിസ്രായേല്‍-യഹൂദ ദേശീയ ഫണ്ട് (കെകെഎല്‍ജെഎസ്ഫ്), യിസ്രായേല്‍ പുരാവസ്തു അതോറിട്ടി (ഐഎഎ), മത്തേ യഹൂദ റീജിയന്‍ കൌണ്‍സില്‍ എന്നിവ സംയുക്തമായി ഉല്‍ഘാടന ചടങ്ങ് നടത്തി.
ഒന്നാം നൂറ്റാണ്ടിലെ ഒരു വാസസ്ഥലമായ കഫാര്‍ ബിഷിന്റേതാണ് ഈ വാസസ്ഥലമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
ചരിത്രകാരനായ ഫ്ളോവിയസ് ജൊസീഫസിന്റെ രചനകളില്‍ ആദ്യം പരാമര്‍ശിച്ചിരിക്കുന്ന ഒരു വാസസ്ഥലമാണിത്.
റോമന്‍ കാലഘട്ടത്തിന്റെ തുടക്കത്തില്‍ ആ കുടിയേറ്റ കേന്ദ്രത്തില്‍ താമസിച്ചിരുന്നവര്‍ സംഘര്‍ഷിത്തിനുള്ള തയ്യാറെടുപ്പിനായി അടിത്തട്ടില്‍ ഒളിച്ചു വയ്ക്കുന്ന തുരങ്കങ്ങളുടെ ഒരു വിപുലമായ ശൃംഖല നിര്‍മ്മിച്ചിരുന്നു.
ബാര്‍ കോഖ്ബ കലാപം എന്ന പേരിലറിയപ്പെട്ടിരുന്ന സംഘര്‍ഷം (132-136 സിഇ) റോമക്കാര്‍ ഈ വാസസ്ഥലം ഉപരോധിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.