യുദ്ധത്തില്‍ ജീവന്‍ മരണ തീരുമാനങ്ങള്‍ എടുക്കാന്‍ എഐയെ അനുവദിക്കരുതെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍
യുദ്ധത്തില്‍ ജീവന്‍ മരണ തീരുമാനങ്ങള്‍ എടുക്കാന്‍ എഐയെ അനുവദിക്കുന്നതിനെതിരെ ക്രിസ്ത്യന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.
യു.കെ. വിദേശകാര്യ സെക്രട്ടറി എഡ്മിലി ബാന്‍ഡിനോട് അഭ്യര്‍ത്ഥിക്കുന്ന ഒരു തുറന്ന കത്തില്‍ ഡസന്‍ കണക്കിനു ക്രിസ്ത്യന്‍ നേതാക്കള്‍ ഒപ്പിട്ടു.
സ്വയം ഭരണ ആയുധങ്ങളുടെ അന്താരാഷ്ട്ര നിയന്ത്രണത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ കാന്റര്‍ബറി മുന്‍ ആര്‍ച്ച് ബിഷപ് റവ. ഡോ. റോവന്‍ വില്യംസ് ഉള്‍പ്പെടെ 33 പേര്‍ ഒപ്പുവെച്ചു.
ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട്, ചര്‍ച്ച് ഓഫ് സ്കോട്ട്ലണ്ട്, സ്കോട്ടിഷ് എപ്പിസ്കോപ്പല്‍ ചര്‍ച്ച്, ബാപ്റ്റിസ്റ്റ് യൂണിയന്‍, മെതഡിസ്റ്റ് ചര്‍ച്ച്, യുണൈറ്റഡ് റിഫോംഡ് ചര്‍ച്ച് എന്നിവയിലെ മുതിര്‍ന്ന വ്യക്തികളും ഇതില്‍പ്പെടുന്നു.
യു.കെ. ധാര്‍മ്മിക നേതൃത്വം കാണിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. യുദ്ധക്കളത്തില്‍ കൃത്രിമ ബുദ്ധി ഉപയോഗം നിയമപരമായി ബന്ധിപ്പിക്കുന്ന ഒരു ഉടമ്പടിക്ക് നേതൃത്വം നല്‍കുകയും സാധാരണക്കാരുടെ മരണങ്ങളെയും വിവേചന രഹിതമായ അക്രമങ്ങളെയും കുറിച്ചുള്ള ആശങ്കകള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.
മനുഷ്യ ജീവന്‍ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര സംരംഭങ്ങളില്‍ എത്രതന്നെയായാലും ഒരു ജീവന്‍ എടുക്കാനുള്ള തീരുമാനം പോലുള്ള ധാര്‍മ്മിക വിധി ന്യായങ്ങളില്‍ അവയെ ഒരിക്കലും വിശ്വസിക്കരുത്.
ആഗോള സുവിശേഷീകരണ പ്രസ്ഥാനമായ ആരിസിന്റെ ഡയറക്ടര്‍ പോള്‍ കുക്കും മറ്റ് സുവിശേഷ സഭകളുടെ നേതാക്കളും ഒപ്പിട്ട കത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.